Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Films

ഇ​നി മ​ല​യാ​ളം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കി​ല്ല: വ്യ​ക്ത​മാ​ക്കി ജാ​ൻ​വി ക​പൂ​ർ  

ഇ​നി മ​ല​യാ​ളം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ന​ടി ജാ​ൻ​വി ക​പൂ​ർ. മ​ല​യാ​ള ഭാ​ഷ മ​നോ​ഹ​ര​മാ​ണെ​ങ്കി​ലും കൈ​കാ​ര്യം ചെ​യ്യാ​ൻ ഏ​റെ പ്ര​യാ​സ​മു​ള്ള​താ​ണെ​ന്ന് താ​രം പ​റ​യു​ന്നു.

ഇ​നി​യൊ​രു മ​ല​യാ​ളം പ​രീ​ക്ഷ​ണ​ത്തി​ന് താ​ൻ മു​തി​രി​ല്ലെ​ന്നും ത​മി​ഴും തെ​ലു​ങ്കു​മാ​ണ് ത​നി​ക്ക് കൂ​ടു​ത​ൽ വ​ഴ​ങ്ങു​ന്ന​തെ​ന്നും ജാ​ൻ​വി വ്യ​ക്ത​മാ​ക്കി.

റാം ​ച​ര​ൺ നാ​യ​ക​നാ​കു​ന്ന ത​ന്‍റെ പു​തി​യ തെ​ലു​ങ്ക് ചി​ത്രം പെ​ദ്ധി​യു​ടെ പ്ര​മോ​ഷ​ൻ ച​ട​ങ്ങു​ക​ൾ​ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.  

‘‘ഇ​നി മ​ല​യാ​ളം സം​സാ​രി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കാ​ര​ണം ആ ​ഭാ​ഷ മ​ന​സി​ലാ​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. കേ​ൾ​ക്കാ​ൻ വ​ള​രെ മ​നോ​ഹ​ര​വും മ​ധു​ര​വു​മു​ള്ള ഭാ​ഷ​യാ​ണ് മ​ല​യാ​ളം എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.

എ​ന്നാ​ൽ ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളാ​ണ് എ​നി​ക്ക് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​യി തോ​ന്നു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് ഞാ​ൻ ഏ​റെ ആ​സ്വ​ദി​ക്കു​ന്നു​ണ്ട്. ത​മി​ഴ് സി​നി​മ​ക​ൾ കൂ​ടു​ത​ൽ എ​ക്സ്പ്ലോ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം’’ ജാ​ൻ​വി പ​റ​ഞ്ഞു. 

സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യ്‌​ക്കൊ​പ്പം ജാ​ൻ​വി അ​ഭി​ന​യി​ച്ച പ​രം സു​ന്ദ​രി എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു മ​ല​യാ​ളി ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു താ​രം അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​നാ​യി താ​രം സ്വ​ന്തം ശ​ബ്ദ​ത്തി​ൽ സം​സാ​രി​ച്ച മ​ല​യാ​ളം ഡ​യ​ലോ​ഗു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു.

 

 

 

 

 

Latest News

Corehub Up